പ്രണയത്തിലെ അപായങ്ങള്‍
പ്രണയം നഷടപ്പെടുമോ എന്ന് കരുതി മനുഷ്യര്‍ സ്വയം നഷ്ടപ്പെടുത്തുന്നു. പ്രണയം അതിന്റെ നൃത്തം കഴിഞ്ഞു വേദിയോഴിഞ്ഞാലും മനുഷ്യര്‍ അതിന്റെ ആവശ്യങ്ങള്‍ ഭയത്തോടെ നിലനിര്‍ ത്തികൊണ്ടിരിക്കുന്നു.
പിന്നെ സ്വന്തം മനസ്സില്‍ നിന്നും ശരീരത്തില്‍ നിന്നും അകലെക്ക്യു പോവുന്നു.
സ്ത്രീകള്‍ ശരീരം വിട്ടു ജോലികളില്‍ വ്യാപ്രതരാകുന്നു.
മറ്റയാളുടെ ചിന്തകളില്‍ കുടുങ്ങിപോവുന്നവര്‍ സ്വയം തിരിച്ചെടുക്കാന്‍ വഴിയറിയാതെ കുഴങ്ങുന്നു.
എന്റമ്മേ പ്രണയം ഒരു വല്ലാത്ത ഏര്‍പ്പാട് തന്നെ.